നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിൽ എത്തും. നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ എന്ന നായകനായ സുട്ടുവിന്റെ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് ടോവിനോ തോമസ് ആണ്.
ഭീഷ്മ പർവ്വം, റാണി പത്മിനി തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫാന്റസിയും ആക്ഷേപഹാസ്യവും ആണ് ചിത്രത്തിന്റെ പ്രമേയം.
കർഷകത്തൊഴിലാളികളും യുവാക്കളും ഉൾപ്പെടുന്ന സാധാരണക്കാരാണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നതാണ് സിനിമയുടെ പ്രത്യേകത. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
മലയാളത്തിലെ യുവ സൂപ്പർ താരം ഉൾപ്പടെയുള്ള ചില പ്രമുഖ താരങ്ങൾ ശബ്ദസാന്നിധ്യമായി പ്രേക്ഷകർക്ക് സസ്പെന്സ് നൽകും. കർഷകത്തൊഴിലാളികളും യുവാക്കളും ഉൾപ്പെടുന്ന സാധാരണക്കാരാണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.